കീഴ്വായ്പൂര് ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിക്ക് ദേശീയ അംഗീകാരം
1565729
Monday, June 9, 2025 3:55 AM IST
മല്ലപ്പള്ളി: ഗ്രാമപഞ്ചായത്തിലെ ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിക്ക് എന്‍എബിഎച്ച് എന്‍ട്രി ലെവല്‍ സര്ട്ടിഫിക്കേഷന് ലഭിച്ചു. മന്ത്രി വീണാ ജോര്‍ജില്‍നിന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിദ്യാമോള്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീതു ജി. നായര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍ സന്തോഷ്, മുന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജാര്‍വിസ് ജേക്കബ് എന്നിവര്‍ ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റും ഫലകവും ഏറ്റുവാങ്ങി.
ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദേശിക്കുന്ന നിര്‍ദിഷ്ട ഗുണനിലവാരം മാനദണ്ഡങ്ങള്‍ നടപ്പില്‍ വരുത്തിയ സ്ഥാപനങ്ങള്‍ക്കാണ് അംഗീകാരം ലഭിക്കുക കൂടുതല്‍ സുരക്ഷിതവും, രോഗി സൗഹൃദവുമായ ആശുപത്രി സൗകര്യം, മെച്ചപ്പെട്ട രോഗീപരിചരണം, മെച്ചപ്പെട്ട ശുചിത്വം, ജീവിതശൈലീ രോഗനിര്‍ണയം, ചികിത്സ, യോഗ പരിശീലനം, രേഖകള്‍ സൂക്ഷിക്കല്‍ എന്നിവ നിര്‍ദിഷ്ട മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്നു.