തിരുവല്ലയിൽ ബൈക്ക് മോഷണം പോയി
1565738
Monday, June 9, 2025 3:59 AM IST
തിരുവല്ല: തിരുവല്ല റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിൽ നിന്നും ബൈക്ക് മോഷണം പോയതായി പരാതി. മല്ലപ്പള്ളി പെരുമ്പെട്ടി പുല്ലാനിയിൽ വീട്ടിൽ സിജിൻ എം. തോമസിന്റെ ഉടമസ്ഥതയിലുള്ള കെഎൽ 62 - 6855 രജിസ്ട്രേഷൻ നമ്പറിലുള്ള ഹീറോ ഹോണ്ട ബൈക്കാണ് മോഷണം പോയത്.
വെള്ളിയാഴ്ച രാവിലെ റെയിൽവേ സ്റ്റേഷനിലെ പേ ആൻഡ് പാർക്ക് ഏരിയയിൽ ബൈക്ക് വച്ച ശേഷം ജോലിയുടെ ഭാഗമായി കൊച്ചിയിലേക്ക് പോയ സിജിൻ രാത്രി ഒന്പതോടെ മടങ്ങിയെത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയ വിവരം അറിഞ്ഞത്. തിരുവല്ല പോലീസിൽ പരാതി നൽകി.