ഗ്രീൻഫീൽഡ് ഹൈവേ: ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് മുസ്ലിം ലീഗ്
1225410
Wednesday, September 28, 2022 12:30 AM IST
മണ്ണാർക്കാട്: നിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേയുടെ സർവേ നടപടികളിൽ ജനങ്ങൾക്കുള്ള ആശങ്കകൾ പരിഹരിക്കണമെന്ന് മുസ് ലിം ലീഗ് മണ്ണാർക്കാട് നിയോജകമണ്ഡലം സന്പൂർണ പ്രവർത്തക സമിതി യോഗം അധികൃതരോടാവശ്യപ്പെട്ടു.
കിടപ്പാടങ്ങളും കൃഷിയിടങ്ങളും ഉപജീവന മാർഗങ്ങളും നഷ്ടമാകുന്ന അവസ്ഥയിലാണ് പലരും. ആറുവരിപാത സർവെയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന പരാതികളിൽ സത്വര പരിഹാരമുണ്ടാകണം.
മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് കളത്തിൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ടി.എ. സലാം അധ്യക്ഷനായി. മുസ്ലിം ലീഗ് വയനാട് ജില്ല പ്രസിഡന്റ് പിപിഎ കരീമിന്റെയും മുതിർന്ന കോണ്ഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെയും നിര്യാണത്തിൽ യോഗം അനുശോചിച്ചു. നിയോജക മണ്ഡലം ഏകദിന നേതൃത്വ ക്യാന്പ് ഒക്ടോബർ 29ന് എടത്തനാട്ടുകരയിൽ നടത്തും.