വീഴുമലയെ പ്ലാസ്റ്റിക് വിമുക്തമാക്കി ആയക്കാട് സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
1601153
Monday, October 20, 2025 1:10 AM IST
ആലത്തൂർ: വീഴുമലയെ പ്ലാസ്റ്റിക് വിമുക്തമാക്കി ആയക്കാട് സിഎ ഹയർ സെക്കഡറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ. വീഴുമലയിൽ സംഘടിപ്പിച്ച പ്ലാസ്റ്റിക് വിമുക്ത കാമ്പയിൻ കെ.ഡി. പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വീഴുമലയുടെ താഴ്വാരത്തിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് കടലാസുകൾ, പ്ലാസ്റ്റിക് കവറുകൾ എന്നിവ പെറുക്കി എടുത്ത് ഹരിതകർമസേനക്കു കൈമാറി.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന യൂണിറ്റ് ക്യാമ്പിന്റെ ഭാഗമായിട്ടാണ് വീഴുമല ഹൈക്കും, ശുചീകരണവും ചെയ്തത്. ഫോറസ്റ്റ് ഓഫീസർ നാസർ , സ്കൗട്ട് മാസ്റ്റർ ഷിനു. വി. ദേവ്, ഗൈഡ് ക്യാപ്റ്റൻ കെ. ഉമ്മുകുൽസു എന്നിവർ നേതൃത്വം നൽകി. ഫോറസ്റ്റ് ഓഫീസർമാരായ നന്ദിനി, ധന്യ, അഖിൽ, ഗിന്നസ്, കേഡറ്റുമാരായ നിവേദ്യ , കെ. അതുല്യ എന്നിവർ പ്രസംഗിച്ചു.