യന്ത്രവാടകനിരക്ക് വർധിപ്പിക്കണം
1600968
Sunday, October 19, 2025 6:48 AM IST
കൊഴിഞ്ഞാമ്പാറ: കേരളകൺസ്ട്രക്ഷൻ എക്യുപ്മെന്റ്സ് ഓണേഴ്സ് അസോസിയേഷൻ മേഖല സമ്മേളനവും മണ്ണുമാന്തിയന്ത്രവാഹന റാലിയും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഷമീർ ബാബു ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഷാജി അധ്യക്ഷത വാഹിച്ചു.
ജില്ലാ പ്രസിഡന്റ് വിജയകുമാർ ,ജോയിന്റ് സെക്രട്ടറി റഷീദ്, ഷാജി കുര്യൻ എന്നിവർ പ്രസംഗിച്ചു. വാഹന റാലിയിൽ 30 ജെസിബി ഉൾപ്പെടെ മറ്റു നിർമാണ യന്ത്രങ്ങളും അണി നിരത്തി. ജെസിബി വാടക 1600 രൂപയും ഹിറ്റാച്ചിക്കു 1400 രൂപയും നിരക്കിൽ വാടക ഉയർത്തണമെന്നും ആവശ്യം ഉന്നയിച്ചു.