ആലത്തൂരിൽ ബാങ്കേഴ്സ് മീറ്റ് നടത്തി
1600970
Sunday, October 19, 2025 6:48 AM IST
ആലത്തൂർ: കേരള സർക്കാർ വാണിജ്യ വ്യവസായ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം, ആലത്തൂർ താലൂക്ക് വ്യവസായ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ലീഡ് ഡിസ്ട്രിക് മാനേജർ പി.ടി. അനിൽകുമാർ നിർവഹിച്ചു.
ബാങ്കുകൾ നയിക്കുന്ന വിവിധ ക്ലാസുകൾ, സംരംഭകർക്ക് ആവശ്യമായ ഹെൽപ്പ് ഡെസ്ക്, ഉദ്യം രജിസ്ട്രേഷൻ, കെ-സ്വിഫ്റ്റ് മുതലായ ലൈസൻസ് എടുക്കുന്നതിനും അവസരം ഒരുക്കുക എന്നിവയാണ് ബാങ്കേഴ്സ് മീറ്റിലൂടെ നടത്തിയത്.
പരിപാടിയിൽ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ.രാജൻ, ആലത്തൂർ താലൂക്ക് വ്യവസായ ഓഫീസ് എഡിഐഒ സജ്ജാദ് ബഷീർ, കുഴൽമന്ദം ബ്ലോക്ക് ഐഇ ഒ.പി. ദീപ, ആലത്തൂർ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ കെ.വി. രാഹുൽ വിജയ്, വിവിധ പഞ്ചായത്തിലെ ബിസിനസ് ഡെവലപ്മെന്റ് സർവീസ് പ്രൊവൈഡർമാർ, ആലത്തൂർ താലൂക്ക് പരിധിയിലെ വിവിധ ബാങ്ക് പ്രതിനിധികൾ, ബാങ്ക് മാനേജർമാർ, വിവിധ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.