പാലക്കാട്: അ​ധ്യാ​പ​ക​രു​ടെ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വം വ​ള​രെ വ​ലു​താ​ണെ​ന്ന് വ​നി​താക​മ്മീ​ഷ​ൻ അം​ഗം വി.ആ​ർ. മ​ഹി​ളാ​മ​ണി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്ഹാ​ളി​ൽ വ​നി​താ ക​മ്മീ​ഷ​ൻ അ​ദാ​ല​ത്തി​ന് ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

അ​റി​വ് പ​ക​രു​ക എ​ന്ന​തി​ലു​പ​രി വി​ദ്യാ​ർ​ഥിക​ളു​ടെ വ്യ​ക്തി​ഗ​ത ക​ഴി​വു​ക​ൾ തി​രി​ച്ച​റി​ഞ്ഞ് അ​വ​രു​ടെ സ​മ​ഗ്രവ​ള​ർ​ച്ച​യ്ക്ക് വ​ഴി​യൊ​രു​ക്കേ​ണ്ട ചു​മ​ത​ല അ​ധ്യാ​പ​ക​ർ​ക്കു​ണ്ട്. അ​ധ്യാ​പ​ക​ർ ക​ക്ഷി​ക​ളാ​യി​ട്ടു​ള്ള പ​രാ​തി​ക​ൾ ക​മ്മീ​ഷ​ന് മു​ന്നി​ൽ വ​രു​ന്പോ​ൾ കു​ട്ടി​ക​ളു​ടെ പ​ഠ​ന​സ​മ​യം ന​ഷ്ട​പ്പെ​ടു​ത്താ​ൻ കാ​ര​ണ​മാ​കും. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ ക​ഴി​വ​തും ഒ​ത്തു​തീ​ർ​പ്പാ​ക്കേ​ണ്ട​തും കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം ത​ട​സ​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കേ​ണ്ട​തുമാ​ണ്.

വി​ദ്യാ​ല​യ​ങ്ങ​ളു​ടെ ഭൗ​തി​കസാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ങ്ങ​ളി​ൽ മാ​ത്രം സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റു​ക​ൾ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചാ​ൽ മ​തി​യാ​കു​മെ​ന്നും ക​മ്മീ​ഷ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. 43 കേ​സു​ക​ളാ​ണ് അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ച്ച​ത്. ഇ​തി​ൽ ഏ​ഴ് കേ​സു​ക​ൾ തീ​ർ​പ്പാ​ക്കി. 24 കേ​സു​ക​ൾ അ​ടു​ത്ത സി​റ്റി​ംഗിൽ പ​രി​ഗ​ണി​ക്കും. അ​ഡ്വ. ഷീ​ബ, ഫാ​മി​ലി കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഡി​ന്പിൾ, സ്റ്റെ​ഫി, വി​മ​ണ്‍സെ​ൽ ഓ​ഫീ​സ​ർ​മാ​രാ​യ യാ​സ്മി​ന ബാ​നു, അ​നി​ത പ​ങ്കെ​ടു​ത്തു.