വാഹനങ്ങളിലെ എയർഹോൺ: പരിശോധന കർശനമാക്കി
1600586
Saturday, October 18, 2025 1:24 AM IST
ആലത്തൂർ: പൊതുജനങ്ങൾക്ക് ശബ്ദമലിനീകരണം ഉണ്ടാക്കുന്ന എയർഹോൺ പൂർണമായും ഒഴിവാക്കണമെന്ന ഗതാഗതവകുപ്പ് മന്ത്രിയുടെ കർശന നിർദേശത്തെ തുടർന്ന് ആലത്തൂർ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ ആലത്തൂര്‍ ബസ് സ്റ്റാൻഡിൽ പരിശോധന നടത്തി. സ്വകാര്യബസുകളിൽ നടത്തിയ പരിശോധനയിൽ ചില വാഹനങ്ങളിൽ നിന്നും എയർഹോണുകൾ പിടിച്ചെടുത്തു.
എയർഹോണുകൾ വാഹനങ്ങളിൽ കണ്ടെത്തിയാൽ അവ അഴിച്ച് ഉടൻ നശിപ്പിക്കാനാണ് മന്ത്രി ഗണേഷ് കുമാർ ഉത്തരവിട്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന കർശനമാക്കിയതെന്നും വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.എസ്. സമീഷ് പറഞ്ഞു. എംവിഐ കെ.എസ്. സമീഷ്, സുരേഷ് വിജയന്, എഎംവിഐ മാരായ പ്രശാന്ത് പി. പിള്ള, ജിയോ ജെ. വാഴപ്പിള്ളി, ടി.പി. സനീഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.