ഓട്ടോറിക്ഷ മോഷ്ടിച്ച പ്രതി അറസ്റ്റിൽ
1600015
Thursday, October 16, 2025 1:17 AM IST
പാലക്കാട:് പുതുപ്പള്ളിത്തെരുവിൽ വീടിന്റെ മുന്പിൽ നിർത്തിയിട്ട പാസഞ്ചർ ഓട്ടോറിക്ഷ മോഷണം നടത്തിയ കേസിൽ കുതിരംപറന്പ് മണപ്പാടം സ്വദേശിയായ ഷിജു എന്ന രാജിയെ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റു ചെയ്തു.
നിരവധി അടിപിടി, ബൈക്ക് മോഷണം, പിടിച്ചുപറി, കഞ്ചാവ് തുടങ്ങിയ കേസുകളിലും പ്രതിയാണ് ഷിജു. തമിഴ്നാട്ടിലും കഞ്ചാവ് കേസിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. മോഷണം നടത്തിയ ഓട്ടോറിക്ഷ വാളയാറിൽ നിന്നും കണ്ടെടുത്തിരുന്നു. ഡ്രൈവർജോലി ചെയ്യുന്ന പ്രതി ഇന്ത്യയിൽ പല സ്ഥലങ്ങളിലും ഒളിവിലായിരുന്നു.
പാലക്കാട് എഎസ്പി രാജേഷ് കുമാർ, സൗത്ത് ഇൻസ്പെക്ടർ എസ്. വിപിൻകുമാർ, എസ്ഐമാരായ എം. സുനിൽ, വി. ഹേമലത, എഎസ്ഐ സൈറാബാനു, സീനിയർ സിവിൽ പോലീസ് ഓഫീസർ ആർ. രാജീദ്, സി. സുനിൽ, കെ.എസ്. ഷാലു എന്നിവരാണ് കേസന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. മെഡിക്കൽ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.