കിഴക്കഞ്ചേരിയിൽ പന്നികളെ വെടിവച്ചുകൊന്നു
1599768
Wednesday, October 15, 2025 1:14 AM IST
വടക്കഞ്ചേരി: വനംവകുപ്പിന്റെ മനുഷ്യ- വന്യജീവി സംഘർഷ ലഘൂകരണ യജ്ഞത്തിന്റെ ഭാഗമായി കിഴക്കഞ്ചേരി പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലെ അഞ്ച് കാട്ടുപന്നികളെ വെടിവച്ചുകൊന്നു.
പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ, മെംബർ പോപ്പി ജോൺ എന്നിവരുടെ നേതൃത്വത്തിൽ മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.എ. മുഹമ്മദ് ഹാഷിം, സെക്്ഷൻ ഫോറസ്റ്റ് ഓഫീസർ എൻ.കെ. കരീം, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വി. വിനീത്, യു. രമേഷ്. എൻ. ദിവ്യ, എസ്. അശ്വിനി, സച്ചു, ഫോറസ്റ്റ് ഡ്രൈവർ കെ. മുരളീധരൻ, ഷൂട്ടർമാരായ ബെന്നി പോൾ, ദിലീപ് കുമാർ, പി.ജെ.ജോസഫ്, വാച്ചർമാർ തുടങ്ങിയവരുൾപ്പെടുന്ന സംഘമാണ് രാത്രിസമയം കാവലിരുന്ന് പന്നി പിടുത്തം നടത്തിയത്.
നിർമാർജന യജ്ഞ പരിപാടി വരുംരാത്രികളിലും തുടരുമെന്നു വനംവകുപ്പ് അധികൃതർ അറിയിച്ചു.