കൊ​ടു​വാ​യൂ​ർ: പു​തു​ന​ഗ​രം കൃ​ഷി​ഭ​വ​ൻ, മൃ​ഗാ​ശു​പ​ത്രി​ക്കു മു​ന്നി​ൽ കു​ന്നു​പോ​ലെ കൂ​ട്ടി​യി​രി​ക്കു​ന്ന ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ ചാ​ക്കു​കെ​ട്ടു​ക​ൾ മാ​റ്റി​യി​ട​ണ​മെ​ന്ന് നാ​ട്ടു​കാ​ർ. ഇ​തു​മൂ​ലം കൃ​ഷി​ഭ​വ​നി​ൽ പ്ര​വേ​ശി​ക്കാ​ൻ ഏ​റെ വി​ഷ​മ​ക​ര​മാ​വു​ന്നു. സ​മീ​പ​ത്തു​ത​ന്നെ​യു​ള്ള മൃ​ഗാ​ശു​പ​ത്രി​യു​ടെ കാ​ര്യ​വും പ​രി​താ​പ​ക​ര​മാ​ണ്.

സ്ഥ​ല​ത്ത് പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ലേ​ക്ക് പോ​വു​ന്ന​തും ഇ​തു വ​ഴി​യാ​ണ്. ചാ​ക്കു​കെ​ട്ടു​ക​ൾ സു​ര​ക്ഷി​ത​മാ​യ സ്ഥ​ലത്തേ​ക്ക് മാ​റ്റി​യി​ട​ണമെ​ന്ന് പ​ഞ്ചാ​യ​ത്തതി​കൃ​ത​ർ​ക്ക് മു​ൻ​പ് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​വു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​വും നി​ല​വി​ലു​ണ്ട്.