ജില്ലാ ക്ഷീരകർഷകസംഗമത്തിന് തുടക്കം: പൊതുസമ്മേളനം ഇന്ന്
1598557
Friday, October 10, 2025 6:48 AM IST
പാലക്കാട്: ക്ഷീരവികസനവകുപ്പിന്റെ വിജ്ഞാന വ്യാപന പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ക്ഷീരകർഷകസംഗമത്തിന് തുടക്കമായി. ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളുടെയും വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് സംഗമം നടത്തുന്നത്.
രണ്ടുദിവസമായി നടക്കുന്ന സംഗമം പെരുവെന്പ് ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ചിന്നക്കുട്ടൻ പതാക ഉയർത്തി. പെരുവെന്പ് ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന കന്നുകാലി പ്രദർശനത്തിന്റെ ഉദ്ഘാടനം പെരുവെന്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹംസത്ത് ഉദ്ഘാടനം ചെയ്തു. ഡയറി എക്സ്പോയുടെ സന്ദർശന ഉദ്ഘാടനം ജില്ലാ കളക്ടർ എം. എസ്. മാധവിക്കുട്ടി നിർവഹിച്ചു.
കൂടാതെ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടത്തി. ആലത്തൂർ ഡയറി ഫാമിലെ നൂതന പ്രവണതകൾ ആയ ലൂസ് ഹൗസിംഗ് സിസ്റ്റം, തൊഴുത്തിൽ സ്ഥാപിക്കുന്ന ആധുനിക സംവിധാനങ്ങൾ, കറവ പശു പരിപാലനം തുടങ്ങി വിവിധ വിഷയങ്ങളിലാണ് സെമിനാറുകൾ നടത്തിയത്.
തുടർന്ന് ‘നാട്ടിലെ ശാസ്ത്രം’ പരിപാടിയിൽ മഞ്ചക്കുന്ന് അന്നപൂർണി ഫാമിലെ ശങ്കരനാരായണൻ, ക്ഷീര വികസനം പ്രായോഗിക നിർദേശങ്ങൾ എന്ന വിഷയത്തിൽ പ്രത്യേക വിഷയാവതരണം നടത്തി.