പാലത്തുള്ളി പാലം റോഡരികിൽ തന്പടിച്ച് കാട്ടുപന്നിക്കൂട്ടം
1598548
Friday, October 10, 2025 6:48 AM IST
തത്തമംഗലം: പാലത്തുള്ളി പുഴപ്പാലത്തിനിരുവശത്തും വളർന്നുപന്തലിച്ച പാഴ്ചെടികൾ പന്നിക്കൂട്ടങ്ങളുടെ താവളം. പകൽസമയത്തുപോലും പന്നികൾ പാലത്തിലൂടെ നടക്കുന്നത് കാൽനട, വാഹനയാത്രികർക്കു ദുരിതമായി.
കഴിഞ്ഞദിവസം അത്തിക്കോട് ഭാഗത്തുനിന്നും പെരുവെമ്പിലേക്ക് ബൈക്കിൽവന്ന യാത്രികനെ പന്നി തുരത്തിയെങ്കിലും വാഹനം തിരിച്ചോടിച്ച് രക്ഷപ്പെടുകയായിരുന്നു.
ഇതുവഴി കടന്നുപോകുന്ന വാഹന സഞ്ചാരികൾ പുഴയിലെ തടയണ വെള്ളച്ചാട്ടം കാണാൻ പാലത്തിൽ നിർത്താറുണ്ട്. സ്ഥലത്തു ഒളിഞ്ഞിരിക്കുന്ന പന്നികളെ തിരിച്ചറിയാൻ യാത്രക്കാർക്ക് അറിയാൻ കഴിയുകയില്ല.
വിദ്യാർഥികൾ സമീപത്തെ സ്കൂളിലേക്കു നടന്നുപോകുന്നതും പാലത്തിലൂടെയാണ്. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചെങ്കിലും പാഴ്ച്ചെടികൾ വെട്ടിമാറ്റണമെന്ന ആവശ്യം ശക്തമാണ്.