എച്ച്ടി ലൈനിൽ വള്ളിപ്പടർപ്പ് ചുറ്റിയതു നീക്കംചെയ്യണം
1598114
Thursday, October 9, 2025 12:57 AM IST
കൊഴിഞ്ഞാമ്പാറ: നല്ലേപ്പിള്ളി കുറ്റിപ്പള്ളം മെയിൻറോഡിന് സമീപമുള്ള എരിശേരി ട്രാൻസ്ഫോമറിന്റെ തൊട്ടടുത്ത എച്ച് ടി ലൈനിൽ കാട്ടുവള്ളികൾ ചുറ്റി പടർന്ന് അപകടാവസ്ഥ. മാട്ടുമന്ത- വണ്ണാമട റോഡ്സൈഡിൽ എരിശേരി തെക്കേദേശം പോസ്റ്റ് ഓഫീസിന് സമീപമുള്ള പോസ്റ്റിലാണ് വള്ളിപ്പടർപ്പ്. ഇതിനു സമീപത്തുകൂടി പോകുന്ന കാൽനട യാത്രികർക്കും നാൽക്കാലികൾക്കും വള്ളിപ്പടർപ്പ് അപകടഭീഷണിയാവുന്നുണ്ട്.
ട്രാൻസ്ഫോമറുകളും തെരുവുവിളക്കുകളും കുടിവെള്ള പദ്ധതികളും ആയിരക്കണക്കിന് വൈദ്യുതി കണക്ഷൻ കൃഷിക്കുള്ള മോട്ടോർപമ്പ് സെറ്റുകളുമുള്ള പഞ്ചായത്ത് പ്രദേശമാണ് നല്ലേപ്പിള്ളി.
കൊഴിഞ്ഞാമ്പാറ സെക്ഷൻ പ്രവർത്തനപരിധി വളരെ വലുതും ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവും അപകടസാധ്യതകൾ ഇത്തരത്തിലുളള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കാലതാമസം ഉണ്ടാകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നുമുണ്ട്. നല്ലേപ്പിള്ളി കേന്ദ്രമാക്കി ഒരു പുതിയ സെക്ഷൻ ഓഫീസ് തുടങ്ങണമെന്ന ആവശ്യവും ഉണ്ടായിരിക്കുകയാണ്.