പാലിയേറ്റീവ് കെയർ വാഹനത്തിനു ടയറുകൾ നൽകി വാട്സാപ് ഗ്രൂപ്പ്
1598543
Friday, October 10, 2025 6:48 AM IST
എടത്തനാട്ടുകര: എടത്തനാട്ടുകര പാലിയേറ്റീവ് കെയറിന്റെ ഹോംകെയർ യൂണിറ്റിന്റെ ബൊലേറോ വാഹനത്തിന് ടയറുകൾ നൽകി മുജീബ് അങ്ങാടി വാട്സാപ് കൂട്ടായ്മ. ചിരട്ടക്കുളത്ത് നടന്ന ചടങ്ങിൽ ടയറുകൾ കൈമാറി. കൂട്ടായ്മ ഭാരവാഹികളായ മുജീബ്, മുത്തു, ചാത്തൻ, യൂസഫ്, നാണിപ്പ പാലിയേറ്റീവ് കെയർ ക്ലിനിക് ഭാരവാഹികളായ റഹീസ് എടത്തനാട്ടുകര, മുത്തു കോയക്കുന്ന്, ടി.കെ. നജീബ്, മുസ്തഫ തോണിക്കടവൻ തുടങ്ങിയവർ പങ്കെടുത്തു.