ഗ്ലോബൽ ഫിൻകോർപിനു തുടക്കം
1597879
Wednesday, October 8, 2025 1:44 AM IST
കല്ലടിക്കോട്: കരിമ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥികളുടെ കൂട്ടായ്മയായ ഓർമവസന്തത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഗ്ലോബൽ ഫിൻകോർപ് കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എസ്. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് പാർട്ണർ ജയപ്രകാശ് കാളിയോട് അധ്യക്ഷത വഹിച്ചു. ലോക്കറിന്റെ ഉദ്ഘാടനം എൻഎസ്എസ് മണ്ണാർക്കാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് ശശികുമാർ കല്ലടിക്കോട് നിർവഹിച്ചു.
ആദ്യ വായ്പാവിതരണ ഉദ്ഘാടനം കല്ലടിക്കോട് സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ഡോ. മാത്യു കല്ലടിക്കോട് നിർവഹിച്ചു.
കെ സുരേഷ് കുമാർ, മണികണ്ഠൻ, ദേവൻ മൈലോത്ത്, സി.എം. നൗഷാദ്, പി.കെ.എം. മുസ്തഫ, കെ. രാധാകൃഷ്ണൻ അജോ അഗസ്റ്റിൻ, മോഹന കൃഷ്ണൻ, രാജേഷ്, മോഹൻദാസ്, കെ.വേണു ഗോപാൽ, രാധാ ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു.