മണ്ണാർക്കാട് ഉപജില്ലാ ശാസ്ത്രോത്സവം
1597884
Wednesday, October 8, 2025 1:45 AM IST
കാരാകുർശി: മണ്ണാർക്കാട് ഉപജില്ല ശാസ്ത്രോത്സവത്തിനു തുടകമായി. ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നിർവഹിച്ചു. ഇന്നലെ കാരാകുർശി ജിവിഎച്ച്എസ്എസിൽ പ്രവൃത്തിപരിചയമേളയും എഎംയുപി സ്കൂളിൽ സാമൂഹ്യശാസ്ത്രമേളയും നടന്നു.
ഇന്ന് ജിവിഎച്ച്എസ്എസിൽ ശാസ്ത്രമേളയും എഎംയുപി സ്കൂളിൽ ഗണിതമേളയും നടക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രമേളയിൽ എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ 4000 ലധികം പ്രതിഭകൾ മാറ്റുരക്കും. ഇന്ന് വൈകുന്നേരം മൂന്നിന് നടക്കുന്ന സമാപന സമ്മേളനം ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് ഉദ്ഘാടനം ചെയ്യും.