ദേശീയ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ നിർമലമാതാ സ്കൂളിനു മിന്നുംനേട്ടം
1597877
Wednesday, October 8, 2025 1:44 AM IST
മലന്പുഴ: മഹാരാഷ്ട്രയിലെ താനെ ഹിറാനന്ദാനി ഫൗണ്ടേഷൻ സ്കൂളിൽ നടന്ന ദേശീയ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ മിന്നുംനേട്ടവുമായി മലന്പുഴ നിർമലമാതാ സ്കൂൾ വിദ്യാർഥികൾ. അഞ്ചാംക്ലാസ് വിദ്യാർഥി എസ്. പൃഥ്വിയും നാലാംക്ലാസ് വിദ്യാർഥിനി വിപഞ്ചിക വിനോദുമാണ് ഈ കൊച്ചുമിടുക്കർ. 500, 1000 മീറ്റർ മത്സരങ്ങളിൽ രണ്ടുപേരും രണ്ടുസ്വർണമെഡൽ നേടിയാണ് വിജയക്കൊടി പാറിച്ചത്. സ്കൂൾ മാനേജ്മെന്റും അധ്യാപകരും ഇരുവരെയും ആദരിച്ചു.