പിഎസ്എസ്പി കെയർ വൈബ്സ് സംഘടിപ്പിച്ചു
1598554
Friday, October 10, 2025 6:48 AM IST
കൽക്കണ്ടി: പീപ്പിൾസ് സർവീസ് സൊസൈറ്റിയുടെ ജില്ലാ വിമൻസ് ഫെഡറേഷന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി വയോജന ദിനാചരണത്തിന്റെ ഭാഗമായി അട്ടപ്പാടി കൽക്കണ്ടിയിൽ പ്രവർത്തിക്കുന്ന അസീസി നിലയത്തിൽ കെയർ വൈബ്സ് സംഘടിപ്പിച്ചു.
അനാഥരായ 36 ഓളം മാനസികരോഗികളായ സ്ത്രീകൾ താമസിക്കുന്ന ഭവനത്തിൽ നടത്തിയ പരിപാടി പിഎസ്എസ്പി അസി. ഡയറക്ടർ ഫാ. ജോണ്സണ് വലിയപാടത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ വിമൻസ്ഫെഡ് പ്രസിഡന്റ് മഞ്ജു ബിനു അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫാ. ജോസ് ചെനിയറ സന്ദേശം നല്കി.
കലാപരിപാടികൾ, സമ്മാനദാനം, സനേഹവിരുന്ന്, സോപ്പ്, സോപ്പുല്പന്നങ്ങൾ വിതരണം, ധനസഹായം നൽകൽ എന്നിവയുടെ അകന്പടിയോടെയാണ് പ്രോഗ്രാം നടത്തിയത്. ജില്ലാ വിമണ്‍സ് ഫെഡറേഷൻ കോ-ഓർഡിനേറ്റർ കെ.എൽ. അരുണ്‍ സ്വാഗതവും സെക്രട്ടറി ശകുന്തള രമേഷ് നന്ദിയും പറഞ്ഞു.
സൂരജ്, എസ്ബിഐ അഗളി ശാഖ മാനേജർ ജോയൽ, അസിസ്റ്റന്റ് മാനേജർ ഈശ്വരി രാജൻ, ബ്ലോക്ക് മെംബർ എന്നിവർ ആശംസകൾ അർപ്പിച്ചു. പിഎസ്എസ്പി ആനിമേറ്റർമാർ, ജില്ലാ വിമൻസ് ഫെഡ് ലീഡേഴ്സ് എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.