പെരുങ്ങോട്ടുകുറുശി ഗ്രാമപഞ്ചായത്തില്‍ വികസനസദസ്
1597878
Wednesday, October 8, 2025 1:44 AM IST
കുഴൽമന്ദം: പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ അവതരിപ്പിക്കാനും പൊതുജനാഭിപ്രായം ഉള്‍ക്കൊള്ളാനുമായി പെരുങ്ങോട്ടുകുറുശി ഗ്രാമപഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പെരുങ്ങോട്ടുകുറുശിയില് സംഘടിപ്പിച്ച വികസന സദസ്സ് കെ.രാധാകൃഷ്ണന് എംപി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വികസനസദസ് ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്പ്പറേഷന് തലങ്ങളിലാണ് സംഘടിപ്പിക്കുന്നത്.
മന്ത്രിമാര്‍, എംഎല്‍എമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലെ വിദഗ്ധരും പൊതുജനങ്ങളും 22 വരെ നടക്കുന്ന സദസുകളില്‍ പങ്കാളികളാകും.
പെരുങ്ങോട്ടുകുറുശി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് കെ.എം. കേരളകുമാരി അധ്യക്ഷയായി. എസ്സിഡിഒ റിസോഴ്സ് പേഴ്സണ്‍ സുന്ദരന്‍ വിഷയാവതരണം നടത്തി.
പെരുങ്ങോട്ടുകുറുശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.പി. പൗലോസ്, മുന്‍ എംഎല്‍എയും വാര്‍ഡ് മെംബറുമായ എ.വി. ഗോപിനാഥന്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ്മാര്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, മറ്റുദ്യോഗസ്ഥര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മസേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.