പാലക്കാട് ഉപജില്ലാ കായികമേളയ്ക്കു തുടക്കം
1598551
Friday, October 10, 2025 6:48 AM IST
പാലക്കാട്: ഉപജില്ലാ കായികമേള മെഡിക്കൽ കോളജ് മൈതാനത്ത് ആരംഭിച്ചു. കായികമേള ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് എ. ഷാബിറ ഉദ്ഘാടനം ചെയ്തു. കേരള അത്ലറ്റിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഹരിദാസ് വിശിഷ്ടാതിഥി ആയി.
ഉപജില്ല എഇഒ രമേഷ് പാറപ്പുറത്ത്, വി. ഗംഗാധരൻ, ആർ. സത്യനാഥൻ, എ.എസ്. അബ്ദുൾസലാം, ലിന്റോ വേങ്ങശേരി, എസ്. ഫിറോസ്, എം.കെ. സൈഫുള്ള, ഹരീഷ്, സി. പ്രീത എന്നിവർ പ്രസംഗിച്ചു. 1800 വിദ്യാർഥികൾ മേളയിൽ മത്സരിക്കും.