സ്കൂളിൽ തേനീച്ചക്കൂടിളകിയത് പരിഭ്രാന്ത്രി പരത്തി
1597882
Wednesday, October 8, 2025 1:44 AM IST
കൊല്ലങ്കോട്: നെന്മേനി ശ്രീ നാരായണ പബ്ളിക് സ്കൂൾ കോമ്പൗണ്ടിനകത്ത് കെട്ടിടത്തിൽ തേനീച്ചകൂടിളകിയത് പരിഭ്രാന്ത്രി പരത്തി. ഇന്നലെ രാവിലെ ഒന്പതിനാണ് സംഭവം. നേരത്തെ സ്കൂളിലെത്തിയ ജീവനക്കാർ തേനീച്ചകൾ കൂടിളകി പറക്കുന്നത് കണ്ട് ഉടൻ സ്കൂൾ അധികൃതർക്ക് വിവരം നൽകി. ഉടൻതന്നെ സ്കൂൾ പ്രവേശനകവാടത്തിലെ ഗേറ്റ് അടച്ച് വിദ്യാർഥികൾ അകത്തുകടക്കുന്നത് തടഞ്ഞു.
ഉടൻതന്നെ സ്കൂൾ പ്രിൻസിപ്പൽ സ്കൂളിനു അവധി പ്രഖ്യാപിച്ചു. ഇതിനിടെ പല രക്ഷിതാക്കളും സ്്കൂളിൽ തേനീച്ചക്കൂടിളകിയ വിവരം അറിഞ്ഞ് ആശങ്കയോടെ കുട്ടികളെ അന്വേഷിച്ച് എത്തി. എന്നാൽ ആർക്കും തേനീച്ച ആക്രമണം ഉണ്ടായില്ലെന്നതിഞ്ഞ് നേരത്തെ സ്കൂളിലെത്തിയ വിദ്യാർഥികളുമായി വീട്ടിലേക്ക് മടങ്ങി. ഇത്തരത്തിൽ ഒരു തേനീച്ചകൂട് ഉണ്ടായിരുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.