കമ്മാന്തറ പാലത്തിലൂടെ അപകടയാത്ര
1598108
Thursday, October 9, 2025 12:57 AM IST
പെരുവെമ്പ്: കമ്മാന്തറ കനാൽപ്പാലത്തിന്റെ കൈവരി തകർന്നതു യാത്രാദുരിതംകൂട്ടി. പാലത്തിന്റെ തെക്കുഭാഗത്തെ കൈവരിയാണ് മുൻപ് വാഹനമിടിച്ച് നിലംപതിച്ചത്.
വലിയ വാഹനം പാലത്തിലൂടെ സഞ്ചരിക്കുമ്പോൾ കാൽനടയാത്രപോലും അപകടഭീതിയിലാണ്. രാത്രിസമയത്ത് പാലത്തിലൂടെ വാഹനസഞ്ചാരം ഭീതിജനകമാണെന്നു സ്ഥിരംയാത്രികർ പറയുന്നു. സ്കൂൾ വിദ്യാർഥികളുമായി പത്തിലധികം വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന പാലത്തിനാണ് ഈ ദുരവസ്ഥ.