പുതുനഗരത്ത് ആശാസമര ഐക്യദാർഢ്യ സംഗമം
1598542
Friday, October 10, 2025 6:48 AM IST
പുതുനഗരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഉയർത്തി കഴിഞ്ഞ എട്ടുമാസമായി സെക്രട്ടേറിയറ്റിനു മുന്നിൽ ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ ആശാ പ്രവർത്തകർ നടത്തിവരുന്ന രാപകൽ സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുതുനഗരത്ത് പ്രതിഷേധ സംഗമം നടത്തി. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷനും സമരസഹായ സമിതിയും സംയുക്തമായാണ് പ്രതിഷേധ സംഗമം നടത്തിയത്.
ജില്ലാ സെകട്ടറി എൻ. സുഗന്ധിയുടെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ സദസ് കെപിസിസി അംഗം സജേഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ, കോൺഗ്രസ് പുതുനഗരം മണ്ഡലം പ്രസിഡന്റ് എം. യാക്കൂബ്, പുതുനഗരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യു. ശാന്തകുമാർ, കൊല്ലങ്കോട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി. ശെൽവരാജ് പ്രസംഗിച്ചു.