പെൻഷൻകാരുടെ ആനുകൂല്യങ്ങൾ അനുവദിക്കണം: കെഎസ്എസ്പിഎ
1598538
Friday, October 10, 2025 6:47 AM IST
ആലത്തൂർ: പെൻഷൻകാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന സർക്കാർ നടപടിയിൽ കെഎസ്എസ്പിഎ കാവശേരി മണ്ഡലം കമ്മിറ്റി വാർഷിക പൊതുയോഗം പ്രതിഷേധിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം എ. ഗോപിനാഥൻ യോഗം ഉദ്ഘാടനം ചെയ്തു. കെ.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി. കേശവദാസ്, എ.എസ്. സാബു, പ്രസാദ് വർക്കി, ഇ.എസ്.എം. ഹനീഫ, കെ. ചാത്തൻ, എസ്. സുരേഷ്കുമാർ, എം. സഹദേവൻ, കെ.യു. ജയകുമാർ, കെ.കെ. ജയകൃഷ്ണൻ, ആർ. ഗണേശൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ആർ. ഗണേശൻ- പ്രസിഡന്റ്, എസ്. സുരേഷ്കുമാർ-സെക്രട്ടറി, കെ.യു. ജയകുമാർ- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.