എലപ്പുള്ളി ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്കു കട്ടിൽ വിതരണം
1598539
Friday, October 10, 2025 6:48 AM IST
പാലക്കാട്: എലപ്പുള്ളി ഗ്രാമപഞ്ചായത്തിന്റെ 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രേവതി ബാബു ഉദ്ഘാടനം ചെയ്തു.
10,06,890 രൂപ ചെലവിൽ 235 വയോജനങ്ങൾക്കാണ് കട്ടിലുകൾ വിതരണം ചെയ്തത്. പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശരവണകുമാർ, വൈസ് പ്രസിഡന്റ് എസ്. സുനിൽകുമാർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് കെ.വി. പുണ്യകുമാരി വാർഡ് മെംബർമാരായ ഡി. രമേശൻ, വി. സന്തോഷ്, കെ. അപ്പുകുട്ടൻ, സുബ്രഹ്്മണ്യൻ, സി. മൂർത്തി, സി. അനിത, ഐസിഡിഎസ് സൂപ്പർവൈസർ ടി.എം. ലിമി ലാൽ എന്നിവർ പങ്കെടുത്തു.