വികസനസദസും വികസന പദ്ധതികളുടെ ഉദ്ഘാടനവും ഇന്ന്
1598537
Friday, October 10, 2025 6:47 AM IST
പാലക്കാട്: മുനിസിപ്പാലിറ്റി വികസനസദസും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ഇന്ന് രാവിലെ 10 ന് നടക്കും. നഗരസഭ അങ്കണത്തിൽ നടക്കുന്ന പരിപാടി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർപേഴ്സണ് പ്രമീള ശശിധരൻ അധ്യക്ഷയാവും. വി.കെ ശ്രീകണ്ഠൻ എംപി വിശിഷ്ടാതിഥിയാവും.
സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ പ്രാദേശികതലത്തിൽ വികസന ആശയങ്ങൾ അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം ഉൾക്കൊള്ളുന്നതിനുമായാണ് വികസനസദസ് നടത്തുന്നത്. പരിപാടിയിൽ മറ്റ് ജനപ്രതിനിധികൾ ഉൾപ്പെടെ വിവിധ മേഖലകളിലെ വിദഗ്ധരും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരും പങ്കെടുക്കും.