നെഹ്റു കോളജ് ഓഫ് ഫാര്‍മസിയില്‍ അധ്യയന വർഷാരംഭ പരിപാടി
1597876
Wednesday, October 8, 2025 1:44 AM IST
പാമ്പാടി: നെഹ്റു കോളജ് ഓഫ് ഫാര്‍മസിയില്‍ പുതിയ അധ്യയന വര്‍ഷത്തിനായുള്ള പ്രവേശന പരിപാടി നടന്നു.
പുതുതായി ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസരംഗത്തെ സാധ്യതകളും, ഫാര്‍മസി വിദ്യാഭ്യാസത്തിലെ സാധ്യതകളും പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല രജിസ്ട്രാര്‍ പ്രഫ.ഡോ. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. നെഹ്റു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ട്രസ്റ്റിയുമായ അഡ്വ.ഡോ.പി. കൃഷ്ണദാസ് അധ്യക്ഷനായിരുന്നു. എച്ച്.എന്‍. നാഗരാജ, ഡോ.ആര്.സി. കൃഷ്ണകുമാര്‍, ഡോ.ആര്. ഗൗരി തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പൽ ഡോ.ഡി. വിജയ്കുമാര്‍ സ്വാഗതം പറഞ്ഞു.