യുവക്ഷേത്ര കോളജിൽ ഏകദിന ശില്പശാല
1598109
Thursday, October 9, 2025 12:57 AM IST
മുണ്ടൂർ: യുവക്ഷേത്ര കോളജ് പിജി ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ നോളജ് സിസ്റ്റം എന്ന വിഷയത്തിൽ നടത്തിയ ശില്പശാലയിൽ ലൈവ് ഓട്ടൻതുള്ളൽ സെഷൻ തുള്ളൽ കലാകാരി ശ്രീവിദ്യ ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രിൻസിപ്പൽ റവ.ഡോ. ജോസഫ് ഓലിക്കൽകൂനൽ ആശംസകൾ അർപ്പിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി പമീല ജോൺസൺ സ്വാഗതവും അധ്യാപിക ഡോ. ആശ മേരി എബ്രഹാം നന്ദിയും പറഞ്ഞു.