ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ഏകദിന പരിശീലനം
1597880
Wednesday, October 8, 2025 1:44 AM IST
പാലക്കാട്: ബ്ലോക്ക് പഞ്ചായത്തിന്റെയും കോങ്ങാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പാലക്കാട് ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. മൈനാവതി ഉദ്ഘാടനം ചെയ്തു. അമീബിക്ക് മസ്തിഷ്ക ജ്വരം എന്ന വിഷയത്തിലായിരുന്നു പരിശീലനം.
കോങ്ങാട് സാമൂഹികാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സിസിമോന്‍ അധ്യക്ഷത വഹിച്ചു. മരുതറോഡ് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രജിഷ ക്ലാസെടുത്തു.