രാമശേരി ഗാന്ധി ആശ്രമത്തിലേക്കു ഗാന്ധിയൻ പുസ്തകങ്ങൾ നൽകി
1598546
Friday, October 10, 2025 6:48 AM IST
രാമശ്ശേരി: ഗാന്ധിയൻ പഠനത്തിനു ആവശ്യമായ പുസ്തകങ്ങൾ പൂർണോദയ പുസ്തക കൂട്ടായ്മ പ്രതിനിധിയും ഗാന്ധിആശ്രമം സപ്പോർട്ട് ഗ്രൂപ്പ് അംഗവുമായ പി.ടി. രാമചന്ദ്രൻ ഗാന്ധിആശ്രമത്തിലേക്കു സംഭാവനയായി നൽകി.
ഗാന്ധി ആശ്രമം ട്രസ്റ്റി പുതുശ്ശേരി ശ്രീനിവാസൻ അധ്യക്ഷനായ ചടങ്ങിൽ ഓയിസ്ക സംസ്ഥാന പ്രസിഡന്റ് ഡോ. ശുദ്ധോധനൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ലയൺസ് ക്ലബ് പ്രസിഡന്റ് വി. അച്ചുതൻ, മുൻ നഗരസഭാ കൗൺസിലർ കെ. ബാബു, സർവോദയ കേന്ദ്രം ജോയിന്റ് ഡയറക്ടർ ഉണ്ണിക്കുട്ടൻ മടച്ചിപ്പാടം, ഗാന്ധി ആശ്രമം സപ്പോർട്ട് ഗ്രൂപ്പ് അംഗം എം.എം. കൃഷ്ണൻകുട്ടി,
പ്രകൃതികൃഷി പദ്ധതി റിസോഴ്സ് പേഴ്സൺ കെ. യശോദദേവി, ആയുഷ് പദ്ധതി ഹീലർ രേഷ്മ, പ്രശാന്ത് തിരുവില്വാമല, ജെ. അപർണ പ്രസംഗിച്ചു.