ചിറ്റൂർ ഉപജില്ലാ ശാസ്ത്രമേളയ്ക്കു വണ്ടിത്താവളത്തു തുടക്കം
1598545
Friday, October 10, 2025 6:48 AM IST
വണ്ടിത്താവളം: ചിറ്റൂർ ഉപജില്ലാ ശാസ്ത്രമേളയ്ക്ക് വണ്ടിത്താവളം കെകെഎം സ്കൂളിൽ തുടക്കമായി. ഉപജില്ലയിലെ എൺപതോളം സ്കൂളുകളിൽ നിന്നുള്ള ഏകദേശം മൂവായിരത്തോളം പ്രതിഭകൾ രണ്ടുദിവസത്തെ മേളയിൽ മാറ്റുരക്കും.
ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുജാത ഉദ്ഘാടനം ചെയ്തു. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസ് അധ്യക്ഷത വഹിച്ചു. ചിറ്റൂർ എഇഒ എസ്. രാഖി, ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് ജനപ്രതിനിധികൾ പങ്കെടുത്തു.