കേരള കോൺഗ്രസ്-എം ജന്മദിനാഘോഷം
1598540
Friday, October 10, 2025 6:48 AM IST
പാലക്കാട്: കേരള കോൺഗ്രസ്- എം പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ അറുപത്തിയൊന്നാമത് ജന്മദിനം ആഘോഷിച്ചു.
മണ്ഡലം വൈസ് പ്രസിഡന്റ് സുന്ദരൻ കാക്കത്തറ അധ്യക്ഷനായി. മണ്ഡലം ജനറൽസെക്രട്ടറി പ്രജീഷ് പ്ലാക്കൽ സ്വാഗതം പറഞ്ഞു. ആഘോഷ പരിപാടിയിൽ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി കെ.എം. ഉണ്ണികൃഷ്ണൻ, കെടിയുസി- എം സംസ്ഥാന ജനറൽ സെക്രട്ടറി ആർ. സുരേഷ്, നിയോജകമണ്ഡലം പ്രസിഡന്റ് എൽ. കൃഷ്ണമോഹൻ, പാർട്ടി ഭാരവാഹികളായ രാജേന്ദ്രൻ കല്ലേപ്പുള്ളി, എം. അശോകൻ, വേണുഗോപാൽ, ബിജു പുഴക്കൽ എന്നിവർ പ്രസംഗിച്ചു.