പട്ടഞ്ചേരി തെക്കേക്കാട്ടിൽ കളിസ്ഥലം നിർമാണത്തിനു തുടക്കം
1598105
Thursday, October 9, 2025 12:57 AM IST
വണ്ടിത്താവളം: പട്ടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ തെക്കേക്കാട്ടിൽ കളിസ്ഥലം നിർമാണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസ് നിർവഹിച്ചു. ഇതിലേക്കായി ജില്ലാ പഞ്ചായത്തും ഗ്രാമ പഞ്ചായത്തും സംയുക്തമായി 16 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
വൈസ് പ്രസിഡന്റ് അനില മുരളീധരൻ അധ്യക്ഷയായി. ജില്ലാപഞ്ചായത്ത് മെംബർ മാധുരി പത്മനാഭൻ, പഞ്ചായത്ത് വികസനകാര്യ ചെയർമാൻ ഭുവൻദാസ് ശൈലജ, ബ്ലോക്ക് പഞ്ചായത്തംഗം മധു, ജനപ്രതിനിധികളായ ശോഭനദാസ്, സതീഷ് ചോഴിയക്കാടൻ, കെ. ചെമ്പകം, സുഷമ മോഹൻദാസ്, കെ. കണ്ടമുത്തൻ, സെക്രട്ടറി എം.എസ്. ബീന, അസിസ്റ്റന്റ് എൻജിനീയർ ഷമിത, അസിസ്റ്റന്റ് സെക്രട്ടറി ഹരിദാസ് എന്നിവർ പ്രസംഗിച്ചു.