‘മുള നാളെയുടെ വിള' ശില്പശാല നടത്തി
1598115
Thursday, October 9, 2025 12:57 AM IST
മണ്ണാർക്കാട്: മുള വൻവരുമാനമാർഗമാണെന്നും അത് തിരിച്ചറിഞ്ഞ് മൂല്യവർധിത ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചും മുള സെമിനാർ നടത്തി.
വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി എംഇഎസ് കല്ലടി കോളജിന്റെയും വിടിബി കോളജ് മണ്ണമ്പറ്റയുടേയും സഹകരണത്തോടെ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ആണ് തൊടുകാപ്പ് ഇക്കോ ടൂറിസം സെന്ററിൽ മുള സെമിനാർ സംഘടിപ്പിച്ചത്. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വിരമിച്ച ഡോ.കെ.കെ. സീതാലക്ഷ്മി മുഖ്യാതിഥിയായിരുന്നു. റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ വി. വിവേക്, കെ.പി. ജിനേഷ്, ഗ്രേഡ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബി.എസ്. ഭദ്രകുമാർ, അസിസ്റ്റന്റ് പ്രഫസർമാരായ കെ. മിനി, മുഹമ്മദ് ഷെരീഫ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ വി. രാജേഷ്, ഫിറോസ് വട്ടത്തൊടി എന്നിവർ പ്രസംഗിച്ചു.