വയോജനങ്ങൾക്കു താങ്ങായി വടക്കഞ്ചേരി മലബാർ ലയൺസ് ക്ലബ്
1598101
Thursday, October 9, 2025 12:57 AM IST
വടക്കഞ്ചേരി: കിടപ്പുരോഗികളായി കഴിയുന്ന വയോജനങ്ങൾക്ക് എയർബെഡുകൾ വീടുകളിൽ എത്തിച്ചനൽകി വടക്കഞ്ചേരി ലയൺസ് ക്ലബ്.
വടക്കഞ്ചേരിയിലും സമീപ പ്രദേശങ്ങളായ വള്ളിയോട്, മുന്നാഴിപ്പറമ്പ്, കറ്റുകോട്, കണക്കൻതുരുത്തി ,അഞ്ഞുമൂർത്തി, കിഴക്കഞ്ചേരി പ്രദേശങ്ങളിലെ കിടപ്പുരോഗികൾക്കാണ് എയർ ബെഡുകൾ വിതരണം ചെയ്തത്.
ക്ലബ് പ്രസിഡന്റ് കെ.പി. രാജേന്ദ്രൻ, സെക്രട്ടറി സജോ ജോർജ് തേവർകാട്, ട്രഷറർ സി.എൻ. ഷിനു, ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ വിമൽ വേണു, മുരളി, ബേബി വർഗീസ്, ബാബു പീറ്റർ, ഇമ്മാനുവേൽ ജോസഫ്, കെ.ജെ. ചാക്കോ, സീൻ ജോസഫ് എന്നിവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.
കാൻസർ രോഗികൾക്കുള്ള ധനസഹായം ബേബി വർഗീസ്, ജോസ് ജോർജ്, അജിത്ത് ജോർജ് എന്നിവരുടെ നേതൃത്വത്തിൽ നൽകി.
അശരണരും അനാഥരുമായ 200 അമ്മമാരെ സംരക്ഷിക്കുന്ന മംഗലംപാലത്തെ ദൈവദാൻ സെന്ററിനു ഒരു ലക്ഷം രൂപ വിലമതിക്കുന്ന ചികിത്സാ സാധനങ്ങളും മരുന്നുകളും ക്ലബ് മെംബർ സജി ജോർജിന്റെ സഹകരണത്തോടെ ക്ലബ് നൽകിയിരുന്നു.