അട്ടപ്പാടിയിലെ അങ്കണവാടികളിൽ കെഫോൺ ഇന്റർനെറ്റ് സേവനം
1598106
Thursday, October 9, 2025 12:57 AM IST
അഗളി: അട്ടപ്പാടി ആദിവാസി ഊരുകളിലെ അങ്കണവാടികളില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സേവനമെത്തിച്ച് കെഫോണ്‍. കുപ്പന്‍ കോളനി, പുതൂര്‍, ചീരക്കടവ് തുടങ്ങിയ പ്രദേശങ്ങളിലെ അന്‍പതോളം അങ്കണവാടികളിലാണ് കെഫോണ്‍ ഇന്റര്‍നെറ്റ് സേവനമെത്തിക്കുക.
പദ്ധതിയുടെ ആദ്യഘട്ടമായി 31 അങ്കണവാടികളിൽ ഇന്റര്‍നെറ്റ് ലഭ്യമാക്കിക്കഴിഞ്ഞു. പുതൂര്‍ ഗ്രാമപഞ്ചായത്ത് ചൂട്ടറ അങ്കണവാടിയിലെ അധ്യാപികയ്ക്ക് കെഫോണിന്റെ പ്രാദേശിക പങ്കാളികളായ അട്ടപ്പാടി കേബിള്‍ വിഷന്‍ പ്രതിനിധികള്‍ വൈഫൈ മോഡം കൈമാറിക്കൊണ്ടായിരുന്നു പദ്ധതിയുടെ ഔപചാരിക തുടക്കം. ജില്ലാ ഭരണകൂടം, പഞ്ചായത്ത്, കേബിള്‍വിഷന്‍ പ്രതിനിധികള്‍ എന്നിവരുടെ കൂട്ടായ സഹകരണത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.