ഇ- വേസ്റ്റ് ശേഖരണത്തിൽ പരിശീലനം നൽകി
1598544
Friday, October 10, 2025 6:48 AM IST
പാലക്കാട്: തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ക്ലീൻ കേരള കന്പനിയുടേയും ആഭിമുഖ്യത്തിൽ മാലിന്യമുക്തം നവകേരളം ശുചിത്വ കാന്പയിനിന്റെ ഭാഗമായി ഇ- വേസ്റ്റ് ശേഖരണം നടത്തുന്നതിന് പരിശീലനം നൽകി.
മലന്പുഴ, ചിറ്റൂർ ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള ഹരിതകർമസേന കണ്‍സോർഷ്യം പ്രതിനിധികൾ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർക്കാണ് പരിശീലനം നൽകിയത്.
മലന്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. കാഞ്ചന അധ്യക്ഷയായ പരിപാടിയിൽ ജനറൽ എക്സ്റ്റൻഷൻ ഓഫീസർ കെ.എ. ഷോബിത, മലന്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മരുതറോഡ്, പുതുശ്ശേരി, കൊടുന്പ്, പൊൽപ്പുള്ളി, നല്ലേപ്പിള്ളി, എലപ്പുള്ളി, കൊഴിഞ്ഞാന്പാറ, വടകരപ്പതി, എരുത്തേന്പതി, പെരുമാട്ടി എന്നീ ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.