ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ഉപരോധിച്ചു
1598117
Thursday, October 9, 2025 12:57 AM IST
പാലക്കാട്: ജില്ലാ സ്കൂൾ കായികമേള കമ്മീഷൻമേള ആക്കുന്ന ജില്ലാ വിദ്യാഭ്യാസ വകുപ്പിനെതിരെ പാലക്കാട് ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ഉപരോധിച്ചു. എട്ട് പേർക്ക് ഓടാൻ കഴിയുന്ന സിന്തറ്റിക്ക് ട്രാക്ക് പാലക്കാട് ഉള്ളപ്പോൾ ആറ് പേർക്ക് മാത്രം ഓടാൻ കഴിയുന്ന ചാത്തന്നൂർ എച്ച്എസിലെ ഗ്രൗണ്ടിൽ നടത്താനുള്ള നീക്കം ഒട്ടേറെ കായികതാരങ്ങളുടെ അവസരം നഷ്ടമാക്കും.
കായിക ഉപകരണങ്ങൾ ഒന്നും ഇല്ലാത്ത ചാത്തന്നൂർ സ്കൂളിൽ കായിക ഉപകരണങ്ങൾ വാടകക്ക് എടുത്ത് കായികമേള നടത്തുന്നതിൽ വൻഅഴിമതി നടത്തുന്നതിന് വേണ്ടിയാണ് സംഘാടകർ പാലക്കാട് സിന്തറ്റിക്ക് ട്രാക്കിനെ തഴഞ്ഞത.് ഇതിനെതിരെ തുടർസമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് സി.വി. സതീഷ്, ഡയറക്ടർ ജനറൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിൽ അറിയിച്ച് വേണ്ട നടപടികൾ കൈകൊള്ളാമെന്ന ഉറപ്പിൻമേൽ ആണ് ഉപരോധസമരം അവസാനിപ്പിച്ചത്. ഉപരോധസമരത്തിന് രമേശ് പുത്തൂർ, എസ്. സേവ്യർ, എസ്.എം. താഹ, അനിൽ ബാലൻ, ഹരിദാസ് മച്ചിങ്ങൽ, ബോബൻ മാട്ടുമന്ത, ഡി. ഷജിത് കുമാർ, വി. ആറുമുഖൻ, കെ.എൻ. സഹീർ, എസ്. ശെൽവൻ, നടരാജൻ കുന്നുംപുറം, അനന്തൻ വടക്കന്തറ എന്നിവർ പങ്കെടുത്തു.