എയ്ഡഡ് വിദ്യാഭ്യാസമേഖലയിലെ പ്രതിസന്ധി പരിഹരിക്കണം: കത്തോലിക്ക കോൺഗ്രസ്
1598700
Saturday, October 11, 2025 12:49 AM IST
പൊന്നങ്കോട്: എയ്ഡഡ് വിദ്യാഭ്യാസമേഖലയിലെ പ്രതിസന്ധികൾ അടിയന്തരമായി പരിഹരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് പൊന്നങ്കോട് ഫൊറോന കൺവൻഷൻ ആവശ്യപ്പെട്ടു. പൊന്നങ്കോട് ഫൊറോന കൺവൻഷൻ ഫൊറോന വികാരി ഫാ. മാർട്ടിൻ കളമ്പാടൻ ഉദ്ഘാടനം ചെയ്തു.
കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണ യാത്രയ്ക്ക് 17 ന് രാവിലെ 9.30 ന് മണ്ണാർക്കാട് നൽകുന്ന സ്വീകരണത്തിൽ പൊന്നങ്കോട് ഫൊറോന യിലെ വിവിധ പള്ളികളിൽ നിന്നും പരമാവധി ആളുകളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. വിദ്യാഭ്യാസമേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, വന്യജീവി ആക്രമണം, കാർഷികമേഖലയോടുള്ള അവഗണന, ഭരണഘടന നൽകുന്ന ന്യൂനപക്ഷ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന അവസ്ഥ, ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 24 ന് തിരുവനന്തപുരത്ത് നടക്കുന്ന സെക്രട്ടറിയേറ്റ് ധർണയിൽ പൊന്നകോട് ഫൊറോനയിൽ നിന്ന് പരമാവധി ആളുകൾ പങ്കെടുക്കാൻ തീരുമാനിച്ചു. യോഗത്തിൽ ഫൊറോന പ്രസിഡന്റ് ഫ്രാൻസിസ് തുടിയൻപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ഫൊറോന ഡയറക്ടർ ഫാ. ജെയ്സൻ കൊള്ളനൂർ, രൂപത പ്രസിഡന്റ് ബോബി പൂവത്തുങ്കൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് ആന്റണി, ജെയ്മോൻ പഴുക്കാത്തറ, സജി ചിറക്കൽ എന്നിവർ പ്രസംഗിച്ചു.