പൊറ്റശേരി സ്കൂളിൽ വിദ്യാർഥികൾ നിർമിച്ച ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം
1598694
Saturday, October 11, 2025 12:49 AM IST
കാഞ്ഞിരപ്പുഴ: പൊറ്റശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഇഡി ക്ലബിന്റെ നേതൃത്വത്തിൽ കോമേഴ്സ് വിദ്യാർഥികൾ തയാറാക്കിയ ആദ്യ ഉൽപന്നമായ നിയോ വാഷ് ഫ്ലോർ ക്ലീനറിന്റെ വിപണനോദ്ഘാടനം നടത്തി.
വിദ്യാർഥികളിൽ സംരഭകത്വ താൽപര്യം വളർത്തുന്നതിനൊപ്പം പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉത്പാദനത്തിനൊപ്പം വിപണനവും നടത്തുന്നത്.
കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജൻ ഉദ്ഘാടനം നടത്തി.
പിടിഎ പ്രസിഡന്റ് കെ.എസ്. സുനേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇഡി ക്ലബ് കോ-ഓർഡിനേറ്റർ ടി. രാധാകൃഷ്ണൻ പരിപാടിയുടെ ഉദ്ദേശ്യലക്ഷ്യത്തെക്കുറിച്ച് പ്രസംഗിച്ചു. അധ്യാപകരായ എൻ. ഉണ്ണികൃഷ്ണൻ, ധന്യ കാർത്തികേയൻ, ജീന ജോസി, വിദ്യാർഥികളായ യു. അർച്ചന, പി. മുഫീദ, സംവൃതശ്രീ, എസ്. നയന, എസ്. ഹിത, കെ.വി. ഇസ്റ, പി.എസ്. അനാമിക, അമൽ ബിനോയ്, കെ. അഭിജിത്ത്, വി.എൻ. ദേവിക, കെ. നിവേദ്യ തുടങ്ങിയവർ വില്പനയ്ക്ക് നേതൃത്വം നൽകി.