കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു
1598699
Saturday, October 11, 2025 12:49 AM IST
നെന്മാറ: അയിലൂർ കൃഷിഭവൻ കേരഗ്രാമം പദ്ധതി ഉദ്ഘാടനം നടത്തി. നാളികേരത്തിന്റെ ഉത്പാദനവും ഉത്പാദനക്ഷമതയും വർധിപ്പിക്കുന്നതിനും വിലതകർച്ചയും രോഗകീടാക്രമണം മൂലം പ്രതിസന്ധി നേരിടുന്ന കേരകർഷകർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആവിഷ്ക്കരിച്ച 3 വർഷം നീണ്ടുനിൽക്കുന്ന ബൃഹത്പദ്ധതിയാണ് ‘കേരഗ്രാമം പദ്ധതി'. നാളികേരകർഷകരുടെ ജീവിതനിലവാരം ഉയർത്തുക, തെങ്ങിന്റെ ചങ്ങാതിക്കൂട്ടങ്ങളെ സൃഷ്ടിക്കുക, മൂല്യവർധിത യൂണിറ്റ് ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള പദ്ധതിയാണിത്. മികച്ച കർഷകനായ സ്വാമിനാഥൻ പുതുച്ചി, കേരകർഷക തൊഴിലാളി ചന്ദ്രൻ പയ്യാങ്കോട് എന്നിവരെ ആദരിച്ചു. കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം കെ. ബാബു എംഎൽഎ നിർവഹിച്ചു. അയിലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിഘ്നേഷ് അധ്യക്ഷത വഹിച്ചു.