കിഴക്കഞ്ചേരിയിൽ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ ഉത്തരവ്; പാനൽ രൂപീകരിച്ചു
1598698
Saturday, October 11, 2025 12:49 AM IST
വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ ജനവാസ മേഖലയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ അനുയോജ്യമായ മാർഗങ്ങളിലൂടെ ഇല്ലായ്മ ചെയ്യാൻ അനുമതിയായി. പഞ്ചായത്ത് പ്രസിഡന്റിനെ വൈൽഡ് ലൈഫ് ഹോണററി വാർഡനാക്കിയാണ് ഉത്തരവ്. ഇതിനായി കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ തോക്ക് ലൈസൻസുള്ള സന്നദ്ധരായവരുടെ പാനലും രൂപീകരിച്ചിട്ടുണ്ടെന്ന് മംഗലംഡാം കരിങ്കയം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മുഹമ്മദ് ഹാഷിം അറിയിച്ചു.
പന്നിയുടെ ജഡം പഞ്ചായത്ത്, വനം വകുപ്പ് എന്നിവരുടെ സാന്നിധ്യത്തിൽ സംസ്കരിക്കണം. മുലയൂട്ടുന്ന കാട്ടുപന്നികളെ കൊല്ലാൻ പാടില്ലെന്ന നിർദേശവുമുണ്ട്. കിഴക്കഞ്ചേരി പട്ടയംപാടം ബെന്നി പോൾ, യാക്കര കടംതുരുത്തി നവീൻ, കല്പാത്തി സ്പ്രിംഗ് വാലി ദിലീപ്കുമാർ, കുഴൽമന്ദം മണ്ണിരാട് പൃഥ്വിരാജൻ, പാലക്കുഴി മാത്യുസേവ്യർ, പാലക്കുഴി വീട്ടിയാങ്കൽ ആന്റണി, ജോസ്, കരിങ്കയം ചുങ്കപ്പുരക്കൽ സി.ജെ. മാത്യു, കിഴക്കഞ്ചേരി പട്ടയംപാടം ബേബി പോൾ, കിഴക്കഞ്ചേരി വക്കാല ജോസഫ്, കോരഞ്ചിറ കോമുട്ടികുളമ്പ് രാജഗോപാലൻ, വക്കാല പി.ജെ. മാത്യു, തൊടുപുഴ മറ്റം ഉല്ലാസ്, തൃശൂർ കരുവന്നൂർ പനംകുളം മുഹമ്മദ് റഷീദ്, കരിങ്കയം ചുങ്കപ്പുരക്കൽ സി.എം. മാത്യു, ഭരണങ്ങാനം ഇടപ്പാടി ഷാജിമോൻ എന്നിവരടങ്ങുന്ന പാനലാണ് കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ രൂപീകരിച്ചിട്ടുള്ളത്.