കേരള കോൺഗ്രസ്- എം ജന്മദിനാഘോഷം
1598692
Saturday, October 11, 2025 12:49 AM IST
പാലക്കാട്: കേരള കോൺഗ്രസ്- എം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജന്മദിന ആഘോഷങ്ങളും പതാക ഉയർത്തലും നടത്തി.
ജില്ലാ കമ്മിറ്റി ഓഫീസ് അങ്കണത്തിൽ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി തോമസ് ജോൺ പതാക ഉയർത്തി. തുടർന്ന് നടന്ന ജന്മദിനാഘോഷയോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് എൽ. കൃഷ്ണ മോഹൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ടൈറ്റസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ (സെക്രട്ടറി ഓഫീസ് ചാർജ്) തോമസ് ജോൺ കാരുവള്ളി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽസെക്രട്ടറിമാരായ ജോസ് വടക്കേക്കര, പമ്പാവാസൻ കൊട്ടേക്കാട്, റെനി കരിമാലത്ത്, കെ.എം. ഉണ്ണികൃഷ്ണൻ, വിവിധ മണ്ഡലം ഭാരവാഹികൾ പ്രസംഗിച്ചു.