പാലക്കാട് നഗരസഭയിൽ വികസനസദസ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു
1598703
Saturday, October 11, 2025 12:49 AM IST
പാലക്കാട്: സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസനസദസിന്റെ പാലക്കാട് നഗരസഭാതല ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു. നഗരസഭ അങ്കണത്തിൽ നടന്ന പരിപാടിയിൽ നഗരസഭ ചെയർപേഴ്സണ്‍ പ്രമീള ശശിധരൻ അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ സെക്രട്ടറി അൻസൽ ഐസക് റിപ്പോർട്ട് അവതരണം നടത്തി. വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ടി. ബേബി, വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. സാബു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ്. ജ്യോതിസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ വി.എസ്. മിനിമോൾ, പി. സ്മിതേഷ്, ടി.എസ്. മീനാക്ഷി, മുനിസിപ്പൽ എൻജിനീയർ ജി. ജീന, എക്സിക്യൂട്ടീവ് എൻജിനീയർ വി.ആർ. പ്രവിത, മറ്റു നഗരസഭ കൗണ്‍സിലർമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.