സ്മാർട്ടായി ഞങ്ങാട്ടിരിക്കടവ് അങ്കണവാടി
1598691
Saturday, October 11, 2025 12:49 AM IST
തൃത്താല: പഞ്ചായത്തിലെ ഞങ്ങാട്ടിരിക്കടവ് പതിനാലാം നന്പർ അങ്കണവാടിയും സ്മാർട്ടായി. മന്ത്രി എം.ബി. രാജേഷിന്റെ എംഎൽഎ ഫണ്ടിൽനിന്നും 20 ലക്ഷം രൂപയും തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ 80,000 രൂപയും പഞ്ചായത്തിന്റെ ഒരുലക്ഷം രൂപയും ഉൾപ്പെടുത്തി 21.80 ലക്ഷം രൂപ വിനിയോഗിച്ചാണ് അങ്കണവാടി നിർമിച്ചത്.
നാളെ വൈകുന്നേരം ആറിനു മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിർവഹിക്കും. പരിമിത സൗകര്യത്തിൽ താത്കാലിക കെട്ടിടത്തിലായിരുന്നു അങ്കണവാടി പ്രവർത്തിച്ചിരുന്നത്.
വാർഡ് മെംബർ ഫാത്തിമ സീനത്തിന്റെ നേതൃത്വത്തിൽ പ്രദേശവാസികളുടെ സഹായത്തിൽ പിരിച്ചെടുത്ത ഏഴുലക്ഷം രൂപ വിനിയോഗിച്ചാണ് അങ്കണവാടി നിർമിക്കുന്നതിനായി മൂന്നര സെന്റ് സ്ഥലം വാങ്ങിയത്. പഞ്ചായത്തിലെ രണ്ടാമത്തെ സ്മാർട്ട് അങ്കണവാടിയാണിത്.