സുരേഷ് ഗോപിയുടെ കോലം കത്തിച്ചു കോൺഗ്രസ് പ്രതിഷേധം
1598689
Saturday, October 11, 2025 12:49 AM IST
പാലക്കാട്: നപുംസകപ്രയോഗം നടത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി മാപ്പുപറയണമെന്നു ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ. നപുംസക പ്രയോഗത്തിനെതിരേ പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നഗരസഭയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുരേഷ് ഗോപിയെ നിയന്ത്രിക്കാൻ ബിജെപി തയ്യാറാവണം.
അല്ലാത്തപക്ഷം ജനങ്ങൾ സുരേഷ് ഗോപിയെ നിയന്ത്രിക്കുന്ന കാലം അതിവിദൂരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി. സതീഷ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ സി. ബാലൻ, വി. രാമചന്ദ്രൻ, കെ. ഭവദാസ്, മനോജ് ചിങ്ങന്നൂർ, മണ്ഡലം പ്രസിഡന്റുമാരായ രമേശ് പുത്തൂർ, എസ്. സേവ്യർ, എസ്.എം. താഹ, അനിൽ ബാലൻ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് സുരേഷ് ഗോപിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു.