റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം ജില്ലാ കമ്മിറ്റിയോഗം
1598704
Saturday, October 11, 2025 12:49 AM IST
പാലക്കാട്: റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം ജില്ലാ കമ്മിറ്റിയോഗം ചേർന്നു. ടി.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എം. അബ്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ഫ്രാപ് ജില്ലാ സെക്രട്ടറി പ്രസാദ്, റിട്ട.പോലീസ് സബ് ഇൻസ്പെക്ടർമാരായ മുത്തുകൃഷ്ണൻ, ആറുമുഖൻ, വിമുക്തി ജില്ലാ കമ്മിറ്റി അംഗം കാദർ മൊയ്തീൻ, അസീസ് മാസ്റ്റർ, സ്വാമിനാഥൻ, കെ.വി. കൃഷ്ണകുമാർ, രാമദാസ്, വിക്ടോറിയ വിൻസന്റ് എന്നിവർ പ്രസംഗിച്ചു. പാലക്കാട് മെഡിക്കൽ കോളജിൽ വിദഗ്ദചികിത്സക്കായി ട്രോമ കെയർ യൂണിറ്റ് പ്രവർത്തിപ്പിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. വർധിച്ചു വരുന്ന റോഡപകടങ്ങൾ കുറക്കുന്നതിനുവേണ്ടി ജില്ലാ റോഡ് സേഫ്റ്റി കമ്മിറ്റികൾ വിളിച്ചുകൂട്ടി പ്രവർത്തനക്ഷമമാക്കണമെന്ന് ജില്ലാകളക്ടറോട് അഭ്യർഥിച്ചു.