വാൽപ്പാറ പള്ളിയിൽ തിരുനാളിനു കൊടിയേറി
1598695
Saturday, October 11, 2025 12:49 AM IST
വാൽപ്പാറ: രാമനാഥപുരം രൂപതയിലെ വാൽപ്പാറ വിശുദ്ധ ലൂക്കായുടെ നാമത്തിലുള്ള പള്ളിയിൽ 18ന് മധ്യസ്ഥതിരുനാൾ അഘോഷിക്കും. വികാരി ഫാ. ജോസഫ് പുത്തൂർ തിരുനാളിനു കൊടിയുയർത്തി.
ഇന്നു മുതൽ 17 വരെ ജപമാലയും വിശുദ്ധ കുർബാനയും ലദീഞ്ഞും നൊവേനയുമുണ്ടാകും. തിരുനാൾദിനമായ 18 ന് വൈകുന്നേരം 4.30ന് ജപമാലയെ തുടർന്ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. സച്ചിൻ കല്ലിങ്ങൽ കാർമികത്വം വഹിക്കും. ഫാ. ബെൻജോ ചിറ്റാട്ടുകരക്കാരൻ തിരുനാൾസന്ദേശം നൽകും. ഫാ. ജഗൻ ആന്റണി ദിവ്യകാരുണ്യ ആശീർവാദം നൽകും. തുടർന്ന് നേർച്ചഭക്ഷണത്തോടെ തിരുനാളിനു സമാപനമാകും.
തിരുനാൾ ആഘോഷങ്ങൾക്കു കൈക്കാരന്മാരായ പോളി തേക്കിനേടത്ത്, ഷാജു തെക്കിനിയത്ത്, തിരുനാൾ പ്രസുദേന്തി ത്രേസ്യാമ്മ ജോർജ് മാളിയേക്കൽ, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.