ഭിന്നശേഷിക്കാർക്കും വീട്ടമ്മമാർക്കും സ്വയംതൊഴിലിന് അപേക്ഷിക്കാം
1598690
Saturday, October 11, 2025 12:49 AM IST
പാലക്കാട്: ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ കേരളത്തിലുടനീളം ഭിന്നശേഷിക്കാർക്കും വീട്ടമ്മമാർക്കും സ്വയംതൊഴിൽ നൽകുന്നതിനായി അസോസിയേഷൻ ആവിഷ്കരിച്ച സന്പൂർണ ജോബ് പദ്ധതി ജില്ലയിലും നടപ്പാക്കുന്നു.
അസോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്നാക്സ് യൂണിറ്റിൽ നിർമിക്കുന്ന ഉത്പന്നങ്ങൾ ജില്ലയിലെ ഭിന്നശേഷിക്കാർക്കും വീട്ടമ്മമാർക്കും സൗജന്യമായി നൽകി സ്വയംതൊഴിൽ എടുക്കുന്നതിന് പ്രാപ്തരാക്കുന്നു. ഇന്റർവ്യൂ, ട്രെയിനിംഗ് എന്നിവയ്ക്ക് ശേഷം ജില്ലയിലെ മികച്ച 45 ഉദ്യോഗാർഥികൾക്കായിരിക്കും അവസരം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ദിവസവും 500 രൂപ മുതൽ 1000 രൂപ വരെ വേതനം ലഭിക്കും.18 വയസുമുതൽ പ്രായപരിധിയില്ലാതെ അപേക്ഷിക്കാവുന്നതാണ്.
അപേക്ഷകൾ ഇന്നുവൈകുന്നേരം അഞ്ചിനു മുന്പ് അസോസിയേഷന്റെ ഇ-മെയിലിൽ ലഭിക്കണം. അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും അസോസിയേഷൻ വെബ്സൈറ്റ് സന്ദർശിക്കുകയോ 9809921065 നന്പറിൽ ബന്ധപ്പെടുകയോ ചെയ്യണം.